ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ റയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് 19 കാരനായ ദളിത് യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിൻ തട്ടിയാണ് ദീപക് മരിച്ചതെന്നാണ് പൊലീസിന്റെ വാദം. അതേസമയം തന്റെ മകനെ ചിലര്‍ കൊലപ്പെടുത്തിയതാണെന്ന് ദീപകിന്റെ പിതാവ് വിജയ് ആരോപിച്ചു.
ആരോ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വീട്ടില്‍ നിന്നിറങ്ങി വെളിയില്‍ പോയതാണ് ദീപകെന്ന് വിജയ് പറഞ്ഞു. പ്രഭാത നടത്തത്തിന് പുറത്തിറങ്ങിയപ്പോൾ ബാഗ്‌രാജ്പൂർ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ താന്‍ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാഗ്‌രാജ്പൂരിലുള്ള നരേന്ദ്രനും രവീന്ദ്രനും തന്റെ മകനുമായി ശത്രുതയിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. അവർ ദീപക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് ദീപക് ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നതായും വിജയ് വ്യക്തമാക്കി. ജൂലൈയിൽ ദീപക് ജാമ്യത്തിൽ നാട്ടിലെത്തിയിരുന്നു.
English Summary: Dalit youth found de ad on railway tracks in Uttar Pradesh
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.