2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 12, 2024
September 7, 2024
September 4, 2024
August 25, 2024
July 23, 2024

മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തി

Janayugom Webdesk
ബംഗളുരു
May 27, 2022 3:19 pm

കര്‍ണാടകയിലെ കല്‍ബര്‍ഗിയില്‍ മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തുക്കളില്‍ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കലബുറഗി ജില്ലയിലെ വാദി മേഖലയിലാണ് സംഭവം.

ഭീമാ നഗര്‍ ലേഔട്ടില്‍ താമസിക്കുന്ന മുസ്ലീം പെണ്‍കുട്ടിയുമായി വിജയ് കാംബ്ലെ(25) പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നെന്നും, എന്നാല്‍ ബന്ധം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് സ്വീകാര്യമായില്ലെന്നും പൊലീസ് അറിയിച്ചു. മുമ്പ് പെണ്‍കുട്ടിയുടെ സഹോദരന്‍ വിജയുമായി വഴക്കുണ്ടാക്കുകയും, സഹോദരിയില്‍ നിന്ന് മാറിനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് ശേഷവും വിജയ് പെണ്‍കുട്ടിയുമായി പ്രണയം തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ റെയില്‍വേ ട്രാക്കിന് സമീപം ഇയാളെ തല്ലിക്കൊന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Eng­lish sum­ma­ry; Dalit youth killed for falling in love with Mus­lim girl

You may also like this video;

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.