അതിശക്തമായ ഭൂകമ്പത്തില്‍ അണക്കെട്ടുകള്‍ തകര്‍ന്ന സിറിയയില്‍ വെള്ളപ്പൊക്കവും രൂക്ഷമാകുന്നു. കാല്‍ ലക്ഷത്തിനടുത്ത് ജീവനെടുത്ത മഹാവിപത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇവിടത്തെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിനടിയിലാകുന്നത്.
സിറിയൻ നഗരമായ അൽ തൗൾ വെള്ളപ്പൊക്കത്തിൽ പാടെ നശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തുർക്കി അതിർത്തിയോട് ചേർന്നതാണ് ഈ നഗരം. വെള്ളപ്പൊക്കം രൂക്ഷമായിത്തുടങ്ങിയതോടെ ആളുകൾ പലയിടങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. നിരവധി പേരാണ് അല്‍ തൗളില്‍ ഭൂകമ്പത്തിൽപ്പെട്ട് മരിച്ചത്. ഇവിടെ ചെറിയ അണക്കെട്ട് ആണ് ആദ്യം പൊട്ടിയത്.
അണക്കെട്ടിൽ വിള്ളലുകൾ കണ്ടെത്തിയതോടെ നാട്ടുകാരെത്തി മണൽ ചാക്കുകൾ ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തിയിരുന്നു. എന്നാൽ അത് ഫലപ്രദമായില്ല. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീകമായി ഉയരുകയും അണക്കെട്ട് തകരുകയുമായിരുന്നു. വയലുകളിലും വീടുകളിലും വെള്ളം കയറി. എല്ലാം നശിച്ചുവെന്ന് അൽ തൗള്‍ നിവാസികള്‍ പറയുന്നു.
സിറിയയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളുടെ വീഡിയോ പുറത്തുവന്നു. റോഡുകളടക്കം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിൽ അഞ്ഞൂറിൽ അധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
English Summary: Syria is facing now the flood crisis has arisen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.