4 May 2024, Saturday

ഇക്വഡോറിലും പെറുവിലും വന്‍ ഭൂചലനം: 15 പേർ മരണം

Janayugom Webdesk
ഗ്വായാക്വിന്‍
March 19, 2023 9:15 am

ഇക്വിഡോറിലും പെറുവിലുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ 15 പേര്‍ മരിച്ചു. 126 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഇക്വഡോറിന്റെ തീരമേഖലയിലും വടക്കൻ പെറുവിലും പ്രകമ്പനമുണ്ടായി. ഇക്വഡോറിൻ്റെ തീരപ്രദേശമായ എൽഓറോയിൽ 11 പേരും ഉയർന്ന പ്രദേശമായ അസുവയിൽ 2 പേരും മരിച്ചു. പെറുവിൽ ഇക്വഡോറിന്റെ അതിർത്തിയിലുള്ള തുംബെസ് മേഖലയിൽ വീട് തകർന്ന് വീണ് തലയ്ക്ക് പരുക്കേറ്റ 4 വയസ്സുകാരിയും മരിച്ചു. എൽഓറോയിൽ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മരണസംഖ്യ ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ സൂചന. 

Eng­lish Sum­ma­ry: Mas­sive earth­quake in Ecuador and Peru: 14 dead

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.