ഒഡീഷ തീരത്ത് വീശിയടിച്ച അതിതീവ്ര ചുഴലിക്കാറ്റ് ദാന പലയിടത്തും കനത്ത മഴയ്ക്കും നാശനഷ്ടങ്ങൾ വിതച്ചതായി റിപ്പോർട്ട്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റ് ഭദ്രക്, കേന്ദ്രപാര, ബാലസോർ, ജഗത്സിംഗ്പൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് കാരണമായി. ഇന്ന് ഉച്ചയോടെ ദാന ദുർബലമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറഞ്ഞു. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഒഡിഷ തീരത്ത് കനത്ത കടലാക്രമണമാണ്. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സ്‌പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസിലുള്ള മരങ്ങൾ കടപുഴകി വീണു. പശ്ചിമ ബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ, കൊൽക്കത്ത എന്നിവിടങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു. ഒഡിഷയിലും ബംഗാളിലുമായി അഞ്ച് ലക്ഷത്തിലേറെ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒഡിഷയുടെ പകുതിയോളം ഭാഗത്ത് ചുഴലി നാശംവിതയ്‌ക്കുമെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.