23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 8, 2024
November 21, 2024
October 3, 2023
June 13, 2023
May 31, 2023
May 20, 2023
November 10, 2022
August 5, 2022
June 27, 2022

ദന്തേവാഡ സ്ഫോടനം: എട്ട് മാവോയിസ്റ്റുകൾ കൂടി കസ്റ്റഡിയിൽ

Janayugom Webdesk
ദന്തേവാഡ
May 20, 2023 5:47 pm

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ കഴിഞ്ഞ മാസം നടന്ന സ്‌ഫോടനത്തിൽ 10 പൊലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ട സംഭവത്തിൽ ഒരു ആൺകുട്ടിയടക്കം എട്ട് മാവോയിസ്റ്റുകൾ കൂടി പിടിയിലായതായി പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ പിടിയിലായ മാവോയിസ്റ്റുകളുടെ എണ്ണം 17 ആയി.

ഈ എട്ട് മാവോയിസ്റ്റുകളിൽ അഞ്ച് പേരെ ബുധനാഴ്ചയും പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ വെള്ളിയാഴ്ചയുമാണ് അരൺപൂർ സ്റ്റേഷൻ പരിധിയിലും സമീപ പ്രദേശത്തു നിന്നും അറസറ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു. പ്രായപൂർതിതയാവാത്ത കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

ഏപ്രിൽ 26ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ 10 പൊലീസുകാരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മൂന്നു കുട്ടികൾ അടക്കം ഒമ്പതു പേർ നേരത്തെ അസ്റ്റിലായിരുന്നു.

eng­lish sum­ma­ry; Dan­te­wa­da blast: Eight more Maoists in custody
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.