ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ് അജു വർഗീസും, ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭഗവതിപുരം, ഹലോ ദുബായ്ക്കാരൻ. മൂന്നാം നാൾ, വൈറ്റ്മാൻ, കുട്ടൻ്റെ ഷിനി ഗാമി എന്നി ചിത്രങ്ങൾക്കു ശേഷം മഞ്ചാടി ക്രിയേഷൻസ് നിർമ്മിക്കുന്ന ആറാമതു ചിത്രമാണിത്.
നവാഗതനായ അജയ് ഷാജിയാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ‘അസാധാരണമായ ഒരു ക്രൈം ത്രില്ലറിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അജയ് ഷാജി അവതരിപ്പിക്കുന്നത്. എഡിറ്റിംഗിലും ആഡ് ഫിലിമുകളിലും പ്രവർത്തിച്ചു കൊണ്ടാണ് അജയ് ഷാജി മുഖ്യധാരാസിനിമയിലേക്ക് കടന്നു വരുന്നത്. ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. അജു വർഗീസും, ജാഫർ ഇടുക്കിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, താര പ്രുതുമുഖം ഡയാനാ ഹമീദ്, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലാക്കൽ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു
തിരക്കഥ — അജയ് ഷാജി — പ്രശാന്ത് വിശ്വനാഥൻ.
ഗാനങ്ങൾ — പ്രശാന്ത് വിശ്വനാഥൻ
സംഗീതം- മിനി ബോയ്.
ഛായാഗ്രഹണം — പ്രമോദ്.കെ. പിള്ള
എഡിറ്റിംഗ് — സിയാൻ ശ്രീകാന്ത്.
കലാസംവിധാനം — കോയാസ്
കോസ്റ്റ്യും — ഡിസൈൻ‑ഫെമിന ജബ്ബാർ.
മേക്കപ്പ്- നരസിംഹസ്വാമി.
നിശ്ചല ഛായാഗ്രഹണം — അനിൽ വന്ദന ’
ക്രിയേറ്റീവ് ഹെഡ് — സിറാജ് മൂൺ ബീം സ്റ്റുഡിയോ ചലച്ചിത്രം.
ചീഫ്’ അസ്സോസ്സിയേറ്റ് ഡയറക്ടർ — ജയേന്ദ്ര ശർമ്മ.
പ്രൊജക്റ്റ് ഡിസൈൻ — സുധീർ കുമാർ, അനൂപ് തൊടുപുഴ.
പ്രൊഡക്ഷൻ ഹെഡ് രജീഷ് പത്തംകുളം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് — പി.സി. മുഹമ്മദ് ’
ഡിസംബർ പത്തു മുതൽ തൊടുപുഴയിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ മറ്റൊരു ലൊക്കേഷൻ കൊച്ചിയാണ്.
വാഴൂർ ജോസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.