നാസയുടെ ഡാര്‍ട്ട് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. 96 ലക്ഷം കിമീ അകലെയുള്ള ഛിന്നഗ്രഹത്തില്‍ നാസയുടെ പേടകം ഇടിച്ചുകയറിയത്. ഭൂമിക്ക് ഭീഷണിയാകുന്ന ആകാശവസ്തുക്കളെ ആകാശത്ത് വച്ച് തന്നെ ഒഴിവാക്കാന്‍ ലക്ഷ്യം വച്ചാണ് നാസയുടെ പരീഷണം. ഡൈമോര്‍ഫസ് എന്ന മൂണ്‍ലൈറ്റ് ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു നാസയുടെ ഡാര്‍ട്ട് പേടകം. 22,500 കിലോമീറ്റര്‍ വേഗതയിലാണ് പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കിയത്.
ഡാര്‍ട്ട് ഇടിച്ചിറങ്ങുന്നതിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിരുന്നു. 2021 നവംബര്‍ 24ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് നടത്തിയ വിക്ഷേപണമാണ് കഴിഞ്ഞ ദിവസം വിജയം കണ്ടത്. ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ വലംവെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമാണ് 525 അടി വ്യാസമുള്ള ഡൈമോര്‍ഫസ്.
ആകാശത്ത് വച്ച് തന്നെ ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനും തകര്‍ക്കാനും കഴിയുന്നതാണ് ഡാര്‍ട്ട് പരീക്ഷണം. ഡബിള്‍ ആസ്‌ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് എന്ന പ്രതിരോധസംവിധാനം വിജയിക്കുന്നതോടെ ഭൂമിക്ക് നേരെയുള്ള ആകാശ ഭീഷണികളെ ചെറുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
English Summary:Dart crashes into asteroid; NASA mission success
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.