19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 12, 2024
December 9, 2024
December 9, 2024
December 4, 2024
December 3, 2024
December 2, 2024
November 29, 2024
November 27, 2024

പെന്‍ഷന്‍ തട്ടിയെടുക്കുന്നതിന് അമ്മയുടെ ശരീരം ഫ്രീസറില്‍ ഒളിപ്പിച്ച മകള്‍ പിടിയില്‍

Janayugom Webdesk
July 11, 2022 2:30 pm

അംഗവൈകല്യമുള്ളവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തട്ടിയെടുക്കുന്നതിന് 93-ാം വയസില്‍ മരിച്ച അമ്മയുടെ ശരീരം ഫ്രീസറില്‍ ഒളിപ്പിച്ച മകളെ പൊലീസ് അറസ്റ്റ് ചെയ്തു. സെബാസ്റ്റിയനില്‍ താമസിക്കുന്ന മിഷേല്‍ ഹോസ്‌കിന്‍സിനെയാണ് (69) പൊലീസ് അറസ്റ്റ് ചെയ്തത്. മൃതശരീരം മറച്ചുവെച്ചതിനും തെളിവുകള്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യന്‍ റിവര്‍ കൗണ്ടി ജയിലിലടച്ച ഇവര്‍ക്ക് 10000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഏപ്രില്‍ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. വെല്‍ഫെയര്‍ ചെക്കിന് വേണ്ടിയാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ പൊലീസ് എത്തിയത്. അന്വേഷണത്തില്‍ ഇവരുടെ അമ്മയുടെ ശരീരം ചെസ്റ്റ് ഫ്രീസറില്‍ കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മാതാവ് വീട്ടില്‍ മരിച്ചു കിടക്കുന്നത് കണ്ടുവെന്നും തുടര്‍ന്ന് വലിയൊരു ചെസ്റ്റ് ഫ്രീസര്‍ വാങ്ങി മൃതദേഹം അവിടെ ഒളിപ്പിക്കുകയായിരുന്നുവെന്നും മകള്‍ വെളിപ്പെടുത്തി.

ഫ്രീസര്‍ വാങ്ങിയതിന് രണ്ടാഴ്ച മുമ്പു തന്നെ മരണം നടന്നിരുന്നതായി കൂടുതല്‍ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സ്വാഭാവികമരണമായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Daugh­ter arrest­ed for hid­ing moth­er’s body in freez­er to steal pension

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.