22 January 2026, Thursday

മിസ് യൂണിവേഴ്സിന്റെ കിരീടം ചൂടി ശുചീകരണത്തൊഴിലാളികളുടെ മകള്‍: അന്ന സുയംഗം മത്സരത്തിനെത്തിയത് മാലിന്യത്തില്‍ നിന്ന് പുനര്‍നിര്‍മ്മിച്ച ചെയ്ത ഗൗണ്‍ ധരിച്ച്

Janayugom Webdesk
ബാങ്കോക്ക്
January 15, 2023 1:38 pm

മാലിന്യം ശേഖരണ തൊഴിലാളിയുടെയും ശുചീകരണത്തൊഴിലാളിയുടെയും മകള്‍ മിസ് യൂണിവേഴ്സ് തായ്ലന്‍ഡ്. അന്ന സുയംഗംഐയാമാണ് ഈ വര്‍ഷത്തെ മിസ് യൂണിവേഴ്സ് തായ്‌ലൻഡ്.

ന്യൂ ഓർലിയാൻസിലെ സൗന്ദര്യമത്സരത്തിൽവച്ചാണ് സുയാംഗംഐയാം തന്റെ ട്രോഫി സ്വീകരിച്ചത്. ഒഴിഞ്ഞ ക്യാനിന്റെ കൊളുത്തുകള്‍കൊണ്ട് നിര്‍മ്മിച്ച, ഗൗൺ ധരിച്ചാണ് അന്ന മത്സരത്തിനെത്തിയത്. മാലിന്യ ശേഖരണം നടത്തുന്ന പിതാവിനോടുള്ള ആദരസൂചകമായിട്ടാണ് മാലിന്യത്തില്‍ നിന്ന് പുനര്‍നിര്‍മ്മിച്ച വസ്ത്രം ധരിച്ചതെന്ന് അന്ന പറഞ്ഞു.
ഇന്ത്യയുടെ ദിവിത റായ് സൗന്ദര്യമത്സരത്തിൽ അവസാന റൗണ്ടില്‍ നിന്ന് പുറത്തായി. 

കഴിഞ്ഞ വർഷം മിസ് ദിവ യൂണിവേഴ്സ് മത്സരത്തിൽ വിജയിക്കുകയും 2021 ൽ മൂന്നാമതാവുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഹർനാസ് സന്ധു കഴിഞ്ഞ തവണ മിസ് യൂണിവേഴ്സ് കിരീടം നേടിയിരുന്നു.

Eng­lish Sum­ma­ry: Daugh­ter of clean­ers crowned Miss Uni­verse: Anna Suyangam arrives in gown made from garbage

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.