5 December 2025, Friday

Related news

December 2, 2025
November 23, 2025
November 22, 2025
November 21, 2025
October 14, 2025
October 3, 2025
September 28, 2025
September 22, 2025
September 20, 2025
September 19, 2025

മകളുടെ പിറന്നാള്‍ ആഘോഷം : വാറ്റു ചാരായം വാങ്ങാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

Janayugom Webdesk
പയ്യോളി
June 7, 2025 3:19 pm

യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വാറ്റു ചാരയവുമായി പിടിയില്‍. പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കള്‍ക്കായി ചാരായം വാങ്ങാന്‍പോയ സമയത്ത് എക്‌സൈസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ അഭിലാഷ് എന്നയാളും എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസര്‍ പ്രവീണ്‍ ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. മൂന്നരലിറ്റര്‍ ചാരായം, അന്‍പത് ലിറ്റര്‍ വാഷ്, 30 ലിറ്റര്‍ സ്‌പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ വെച്ചാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.