24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

അവകാശ പ്രഖ്യാപനമായി ഡല്‍ഹിയിലെ രാപ്പകല്‍ സമരം

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2025 10:42 pm

വയനാട് ദുരന്തത്തിന്റെ ഇരകളോട് കേന്ദ്രം കാട്ടുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ അവകാശ പ്രഖ്യാപനമായി എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം. 

ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഒരുക്കിയ സമരപ്പന്തലിലേക്ക് രാഷ്ട്രീയ, ഭാഷാവ്യത്യാസമില്ലാതെ ദേശീയ നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി ഒഴുകിയെത്തി. വയനാടിന് സഹതാപമല്ല സഹായമാണ് വേണ്ടതെന്ന് സമരത്തെ അഭിസംബോധന ചെയ്ത സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബാല്‍ചന്ദ്ര കാംഗോ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ പ്രതികരിച്ചു. 

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഇരകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ പൊതുജന പിന്തുണകൊണ്ട് സമരം ശ്രദ്ധേയമാകുകയും ചെയ്തു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കെ രാധാകൃഷ്ണന്‍ എംപി നിര്‍വ്വഹിച്ചു. ഇരകളാക്കപ്പെട്ടവര്‍ സഹായത്തിനായി സമരം ചെയ്യേണ്ടി വരുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ എല്‍ഡിഎഫ് നേതാക്കള്‍ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.