പ്രശസ്ത ഹോളിവുഡ് നടന്‍ റോബർട്ട് ഡീ നീറോ 79-ാം വയസിൽ കുഞ്ഞിന്റെ പിതാവായി. വ്യാഴാഴ്ച കുട്ടിയുമായി ഡീ നീറോയുടെ കാമുകി ടിഫാനി ചെൻ ന്യുയോർക്കിൽ നടക്കാൻ ഇറങ്ങിയപ്പോഴാണ് ഈ ‘രഹസ്യം’ പുറത്തറിഞ്ഞത്. കുഞ്ഞ് ജനിച്ചിട്ട് ഒരു മാസത്തിൽ താഴെ മാത്രമെ ആയിട്ടുള്ളു. സംഭവം പ്രചരിക്കാന്‍ തുടങ്ങും മുമ്പേ, താൻ ഏഴാമത്തെ കുട്ടിയുടെ പിതാവായിരിക്കുന്നു എന്ന കാര്യം ഡീ നീറോ പ്രഖ്യാപിക്കുകയും ചെയ്തു.
‘ഇതൊരു അദ്ഭുതം ഉണ്ടായതല്ല, തങ്ങൾ ആസൂത്രണം ചെയ്തത് തന്നെയാണ്’ എന്ന് ഡീ നീറോ മാധ്യമങ്ങളോടും പിന്നീട് പ്രതികരിച്ചു. ഈ പ്രായത്തിൽ എങ്ങനെ ഗർഭം ആസൂത്രണം ചെയ്യാൻ സാധിക്കും എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. ‘അതെല്ലാം ഓകെ ആണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഇതോടെ ഹോളിവുഡില്‍ ഈ എഴുപത്തിയൊമ്പതുകാരന്‍ വീണ്ടും താരമായി മാറിയിരിക്കുകയാണ്. ഡീ നീറോയുടെ സഹതാരങ്ങളായ സെബാസ്റ്റ്യൻ മാനിസ്കാൽകോ, കിം കാറ്റ്രാൽ തുടങ്ങിയവര്‍ ഡീയുടെ പുതിയ സന്തോഷത്തില്‍ ആഹ്ലാദവും അദ്ഭുതവും പ്രകടിപ്പിച്ചു. ഡീ നീറോ ഒരു കുഞ്ഞിന്റെ അച്ഛനാകാൻ പോകുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നു എന്നായിരുന്നു അവർ സിബിഎസ് മോര്‍ണിങ് എന്ന ചാനലില്‍ ഡീയോടൊപ്പമുള്ള അഭിമുഖത്തില്‍ പ്രതികരിച്ചത്.
Robert De Niro and his partner Tiffany Chen welcomed Gia Virginia Chen-De Niro in early April — and now, she’s making her national TV debut on #CBSMornings. https://t.co/OJJxGcEKlU pic.twitter.com/opiFRpWkRs
— CBS Mornings (@CBSMornings) May 11, 2023
കുട്ടിയുടെ പേരോ, കുട്ടി ആണൊ പെണ്ണോ എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022ലാണ് ഡീ നീറോയുടെ പുതിയ പ്രണയം വാര്‍ത്തയായത്. ജൂലൈ മാസത്തിൽ ഒരു ടൂറിസ്റ്റ് കേന്ദത്തിൽ ഡീ നീറോയും ടിഫാനിയും പുണർന്ന് നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ കാലിഫോർണിയയിൽ നിന്നെടുത്ത മറ്റൊരു ഫോട്ടോയിൽ ടിഫാനി ഗർഭാവസ്ഥയിലുമായിരുന്നു. അന്നും പക്ഷെ ആരും അത്ര ശ്രദ്ധിച്ചില്ലെന്നുവേണം പറയാന്‍.
ഡീ നീറോയ്ക്ക് മുൻ ഭാര്യയിൽ രണ്ട് മക്കളുണ്ട്. 51 വയസുള്ള ഡ്രേനയും 46 വയസുള്ള റാഫേലുമാണവര്‍. മുൻ കാമുകി ഗ്രേസ് എലിയട്ടിലുമായുള്ള ബന്ധത്തില്‍ 25 ഉം 11 ഉം വയസുള്ള രണ്ട് മക്കളും ഉണ്ട്. മറ്റൊരു കാമുകിയായ ടൂക്കി സ്മിത്തിന് 27 വയസുള്ള രണ്ട് ഇരട്ടകളാണ് ഉള്ളത്.
English Sammury: Robert De Niro welcomes seventh child at 79, shares name and first photo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.