3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 1, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 20, 2026
February 17, 2026

ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
ആലപ്പുഴ
August 15, 2025 10:47 am

ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. എസ് 3 കോച്ചിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയിൽ ഏകദേശം നാല് മാസത്തോളം പ്രായമുള്ള ഭ്രൂണമാണിതെന്ന് കണ്ടെത്തി.

ഇന്നലെ രാത്രി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തിയ പതിവ് പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എസ് 3 കോച്ചിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം തുടർ നടപടികൾക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. കുറ്റവാളികളെ കണ്ടെത്താൻ ഊർജിതമായ അന്വേഷണം തുടരുകയാണെന്ന് ആർ പി എഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.