ലോകത്തെയൊട്ടാകെ ആശങ്കപ്പെടുത്തി പുതിയ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തില്‍ ആറ് രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ആറോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തിയത്.
ആഫ്രിക്കന്‍ രാജ്യങ്ങളായ ബോട്‌സ്വാന, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ, ലെസൊതോ, ഇസ്‌വാതിനി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ശ്രീലങ്കയില്‍ പ്രവേശിക്കാനാകില്ലെന്ന് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്കയില്‍ എത്തിയവര്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പുതിയ വകഭേദം ഒമിക്രോണ്‍ മാരകമാണെന്ന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.
English Summary: Deadly variant: Sri Lanka bans travelers
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.