29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 29, 2024
December 29, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 26, 2024
December 25, 2024
December 25, 2024

കര്‍ഷക സമരപന്തലില്‍ വീണ്ടും മരണം; സിംഘുവില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍

Janayugom Webdesk
November 10, 2021 1:33 pm

സിംഘു അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലെ അംറോഹ് ജില്ലയില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിംഗ് ആണ് മരിച്ചത്.കുണ്ഡ്ലി പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഇയാളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിന് പിന്നിലെ കാരണം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

സിദ്ദുപൂരിലെ ഭാരതീയ കിസാന്‍ യൂണിയന്റെ ജഗ്ജിത് സിംഗ് ദല്ലേവല്‍ വിഭാഗവുമായി ഗുര്‍പ്രീത് സിംഗ് ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, ലഖ്ബീര്‍ സിംഗ് എന്ന തൊഴിലാളിയുടെ മൃതദേഹം സിംഘു അതിര്‍ത്തിയില്‍ ബാരിക്കേഡില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഒരു കൈ വെട്ടിയ നിലയിലും മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ ഒന്നിലധികം മുറിവുകളേറ്റ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ENGLISH SUMMARY; Death again in farm­ers’ strike
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.