23 January 2026, Friday

Related news

January 21, 2026
January 16, 2026
January 7, 2026
January 6, 2026
January 5, 2026
January 2, 2026
December 11, 2025
December 5, 2025
November 26, 2025
November 25, 2025

തൂക്കിലേറ്റിയുള്ള വധശിക്ഷ ; ബദല്‍ മാര്‍ഗങ്ങളാലോചിക്കാന്‍ സമിതി രൂപീകരിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2023 10:47 am

വധശിക്ഷ നടപ്പിലാക്കാന്‍ തൂക്കിലേറ്റുന്നതിന് പകരം ബദല്‍ മാര്‍ഗങ്ങളാലോചിക്കാന്‍ സമിതി രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വധശിക്ഷ നടപ്പിലാക്കാന്‍ കൂടുതല്‍ അനൂകൂലമായ മാര്‍ഗ്ഗങ്ങള്‍ ആവശ്യപ്പെട്ട് അഭിഭാഷകനായ ഋഷി മല്‍ഹോത്ര സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണിജനറല്‍ ആര്‍ വെങ്കിട്ട രമണിയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

പുതിയ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ജുലൈയിലേക്ക് മാറ്റി. നേരത്തെ ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു. തൂക്കിലേറ്റുമ്പോള്‍ സംഭവിക്കുന്ന ആഘാതം, വേദന എന്നിവ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനമോ, വിവര ശേഖരണമോ നടന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും അറ്റോര്‍ണി ജനറല്‍ മുമ്പാകെ ഈ വര്‍ഷം മാര്‍ച്ച് 21ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണനക്കെടുക്കുന്ന സമയത്ത് തൂക്കിലേറ്റല്‍ തന്നെയാണോ മാന്യമായ മര്‍ഗമെന്ന് കോടതി ചോദിച്ചിരുന്നു.

വധശിക്ഷ നടപ്പിലാക്കാന്‍ തൂക്കിലേറ്റലല്ല അനുയോജ്യവും മാന്യവുമായ മാര്‍ഗമെങ്കില്‍ ബദല്‍മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും, ഇതു സംബന്ധിച്ച പഠനം നടത്താന്‍ കോടതി മേല്‍നോട്ടത്തില്‍ ഒരു സമിതിയ രൂപീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് അറ്റോര്‍ണി ജനറല്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി കേന്ദ്ര സര്‍ക്കാര്‍ തന്നെ ഒരു സമിതി രൂപീകരിക്കുന്നത് പരിഗണനയിലാണെന്ന് അറിയിച്ചിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ കൂടി നിലപാട് അറിയിച്ചതോടെയാണ് കേസ് പരിഗണിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയിരിക്കുന്നത്.തൂക്കിലേറ്റുന്നതിന് പകരമുള്ള ചില മാര്‍ഗങ്ങളും ഋഷി മല്‍ഹോത്ര മുന്നോട്ട് വെച്ചിരുന്നു. ശാസ്ത്രം ഇത്രയേറെ വളര്‍ന്ന ഇക്കാലത്ത് വേദനാജനകവും മനുഷ്യത രഹിതവുമായ തൂക്കിലേറ്റല്‍ ഒഴിവാക്കണമെന്നും, പകരം വിഷം കുത്തിവെച്ചോ, വൈദ്യുതി കസേരയില്‍ ഇരുത്തിയോ, വെടിയുതിര്‍ത്തോ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ഹരജിക്കാരന്‍ മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശം.

Eng­lish Summary:
Death by hang­ing; The cen­tral gov­ern­ment is con­sid­er­ing form­ing a com­mit­tee to think about alter­na­tive ways

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.