26 June 2024, Wednesday
KSFE Galaxy Chits

Related news

December 21, 2023
December 1, 2023
November 12, 2023
August 18, 2023
August 4, 2023
July 16, 2023
July 11, 2023
July 11, 2023
June 25, 2023
April 23, 2023

ഹോട്ടലിലെ കോണ്‍ക്രീറ്റ് ബീം തകര്‍ന്ന് വീണ് ലോട്ടറി ഷോപ്പ് ജീവനക്കാരന്‍ മരിച്ചു

web desk
കോട്ടയം
August 18, 2023 8:37 am

കോട്ടയം നഗരമധ്യത്തിൽ ഹോട്ടലിന്റെ കോൺക്രീറ്റ് ബീം അടർന്നുവീണ് ലോട്ടറി ഷോപ്പ് ജീവനക്കാരൻ മരിച്ചു. പായിപ്പാട് പള്ളിയ്ക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ ജെ എബ്രഹാമിന്റെ മകൻ ജിനോ കെ എബ്രഹാ(46)മാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതോടെനഗരസഭ കാര്യാലയത്തിന് എതിർവശത്തെ രാജധാനി ഹോട്ടലിലാണ് അപകടമുണ്ടായത്.

ജോലികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങിയതായിരുന്നു ജിനോ. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ്. ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ച കമാനത്തിന്റെ കോൺക്രീറ്റ് ബീം റോഡിൽ നിന്ന ജിനോയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ഇഷ്ടിക കഷണം ഉൾപ്പെടെ തലയിലും ശരീരത്തിലും പതിച്ചു.

ഗുരുതരമായി പരിക്കേറ്റ ജിനോയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ  ആശുപത്രി മോർച്ചറിയിലേക്ക് രാത്രിതന്നെ മാറ്റിയിരുന്നു. ഇന്ന് രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ജിനോയുടെ ഭാര്യ: ഷീജ. മക്കൾ: അഡോൺ, അർഷോ.

കോട്ടയം വെസ്റ്റ് പൊലീസ്‌ കേസെടുത്തിട്ടുണ്ട്. അപകടം അന്വേഷിക്കുമെന്നും നിർമ്മാണത്തിലെ അപാകതയാകാം അപകടത്തിന് ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു.

Eng­lish Sam­mury: Death due to con­crete beam col­lapse in kottayam

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.