നഗരത്തില്‍ കൈക്കു താഴെ മുറിവേറ്റ് ദുരൂഹ സാഹചര്യത്തില്‍ തമിഴ്നാട് സ്വദേശിയായ നടരാജന് മരിച്ച സംഭവത്തില്‍ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി തങ്കരാജ്(54) ആണ് ഒളിവില്‍ കഴിയുന്നതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി എറണാകുളം സൗത്ത് അസി. കമ്മിഷണര്‍ വൈ നിസാമുദീന്‍ അറിയിച്ചു. ഇയാള്‍ ജില്ല വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
സ്ഥിരം മദ്യപാനിയായ ഇയാള്‍ കടവന്ത്രയില്‍ വഴിയോരത്താണ് താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നടരാജനും ഇയാള്ക്കൊപ്പയിരുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 55 വയസ് പ്രായം തോന്നിക്കുന്ന നടരാജനെ ഞായറാഴ്ച വൈകിട്ട് ആറരയോടെ കടവന്ത്ര ഒലീവ് ടവറിനു മുന്നിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
english summary; Death of a Tamil Nadu native: The killer has been identified
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.