27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024

കെപിസിസിട്രഷറുടെ മരണം; മക്കളുടെ പരാതി കോണ്‍‍ഗ്രസ്ചര്‍ച്ച ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 11:31 am

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ ഉയര്‍ത്തിയ പരാതി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനം.12 മണിക്ക് ചേരുന്ന കെപിസിസി യോഗത്തില്‍ വിഷയംചര്‍ച്ചയാകും.കഴിഞ്ഞ ദിവസങ്ങളിലാണ് പ്രതാപചന്ദ്രന്റെ മക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

പ്രതാപചന്ദ്രന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി മക്കള്‍ ഡി ജി പിക്ക് നല്‍കിയ പരാതിക്കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. പ്രതാപചന്ദ്രന്റെ മരണത്തിന് കാരണം കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനമെന്ന് പരാതിയില്‍ പറയുന്നു.

കെ സുധാകരന്റെ അടുപ്പക്കാരായ പ്രമോദ്, രമേശന്‍ എന്നിവരാണ് ഇതിന് പിന്നില്‍. ഇതേതുടര്‍ന്ന് പ്രമോദ് കെപിസിസി ഓഫീസില്‍ വെച്ച് പ്രതാപപന്ദ്രനെ നിരന്തരം അധിക്ഷേപിച്ചു.വൈകാരികമായ കാര്യങ്ങള്‍ ഉള്‍പ്പെടെ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രതാപചന്ദ്രനെതിരെ നിരന്തരം പ്രചരണം നടത്തി അഴിമതിക്കാരനായി ചിത്രീകരിച്ച കോണ്‍ഗ്രസ് നേതാക്കളെ അന്വേഷിച്ച് കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

Eng­lish Summary:
Death of KPCC trea­sur­er; The chil­dren’s com­plaint will be heard by Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.