22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

കാണാതായ വിദ്യാർത്ഥികളുടെ മരണം: മണിപ്പൂരില്‍ പ്രതിഷേധം രൂക്ഷമാകുന്നു

Janayugom Webdesk
ഇംഫാല്‍
September 26, 2023 6:43 pm

കാണാതായ യുവാക്കളുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലാണ് ആയുധധാരികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്ന് തെരുവിലിറങ്ങി.
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥികൾക്കുനേരെ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടത്തിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി

അഞ്ച് മാസത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനുപിന്നാലെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. 

സംസ്ഥാനത്ത് വംശീയ കലാപം രൂക്ഷമായിരിക്കെ ജൂലൈ ആറിന് കാണാതായ രണ്ട് വിദ്യാർത്ഥികളും കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.

അതേസമയം, സംയമനം പാലിക്കണമെന്നും ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ അധികാരികളെ അനുവദിക്കണമെന്നും മണിപ്പൂർ സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Death of miss­ing stu­dents: Protests inten­si­fy in Manipur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.