22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

പ്രസവ ശുശ്രൂഷയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടങ്ങി

Janayugom Webdesk
പാലക്കാട്
February 10, 2023 3:08 pm

പാലക്കാട് ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. നല്ലേപ്പിള്ളി പാറക്കളം സ്വദേശിനി അനിതയുടെ ബന്ധുക്കളുടെ പരാതിയിലാണ് ചിറ്റൂര്‍ പൊലീസിന്റെ നടപടി. അനിതയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോര്‍ട്ടം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് അനിതയുടെയും കുഞ്ഞിന്റെയും മൃതദേഹം സംസ്ക്കരിക്കും.

പാലക്കാട് ചിറ്റൂരിലാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചത്. സംഭവത്തില്‍ ദമ്പതിമാരായ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ കൃഷ്ണനുണ്ണി ഭാര്യ ദീപിക എന്നിവര്‍ക്കെതിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ഇരുവരുെടയും മരണത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണം തുടങ്ങി. 

Eng­lish Sum­ma­ry: Death of moth­er and child dur­ing deliv­ery ser­vice: An inves­ti­ga­tion led by the direc­tor of the health depart­ment has been started

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.