22 January 2026, Thursday

നയന സൂര്യയുടെ മരണം; പുനരന്വേഷണം വേണമെന്ന് കുടുംബം

Janayugom Webdesk
തിരുവനന്തപുരം
January 3, 2023 12:34 pm

യുവസംവിധായിക നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. നയന സൂര്യയുടെ മരണം സ്വാഭാവിക മരണമാകാമെന്നാണ് പൊലീസ് തങ്ങളോട് പറഞ്ഞതെന്നാണ് കുടുംബം ആരോപിക്കുന്നത്. കടുത്ത പ്രമേഹരോഗയായിരുന്ന നയന അസുഖത്തെ തുടര്‍ന്ന് ആരും നോക്കാനില്ലാതെ മരിച്ചുവെന്നാണ് കരുതിയത്. ഇപ്പോള്‍ തങ്ങള്‍ക്ക് ചില സംശയങ്ങളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്’, ബന്ധുക്കള്‍ പറഞ്ഞു.

കൊല്ലം ആലപ്പാട് സ്വദേശിനി നയന 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആല്‍ത്തറയിലുള്ള വാടകവീട്ടില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തുവന്നതോടെ നയനയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.

Eng­lish Sum­ma­ry: Death of Nayana Surya; The fam­i­ly wants a retrial
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.