23 January 2026, Friday

Related news

December 30, 2025
December 7, 2025
December 5, 2025
November 23, 2025
November 21, 2025
November 19, 2025
November 18, 2025
November 16, 2025
November 3, 2025
October 31, 2025

ഹമാസ് തടവിലാക്കിയ നേപ്പാള്‍ വിദ്യാര്‍ത്ഥിയുടെ മരണം സ്ഥിരീകരിച്ചു

Janayugom Webdesk
ടെല്‍ അവീവ്
October 14, 2025 9:28 pm

ഗാസയില്‍ ഹമാസ് തടവിലാക്കിയ നേപ്പാളി വിദ്യാര്‍ത്ഥി ബിപിന്‍ ജോഷി മരിച്ചതായി ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ നാല് മൃതദേഹങ്ങളില്‍ ഒന്നായിരുന്നു ബിപിന്‍ ജോഷിയുടേത്. കിബ്ബട്ട്‌സ് അലുമിംലെ കാര്‍ഷിക പരിശീലന പരിപാടിക്കായി നേപ്പാളില്‍ നിന്ന് ഇസ്രയേലില്‍ എത്തിയതായിരുന്നു. ഗാസയില്‍ ജീവനോടെയുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഇസ്രയേലി അല്ലാത്ത ഏക ബന്ദിയായിരുന്നു ബിപിന്‍ ജോഷി. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച രാത്രി വൈകി ഹമാസ് ഇസ്രായേലി അധികൃതര്‍ക്ക് കൈമാറിയതായി നേപ്പാള്‍ അംബാസഡര്‍ ധന്‍ പ്രസാദ് പണ്ഡിറ്റ് സ്ഥിരീകരിച്ചു.
ബിപിന്‍ ജോഷിയുടേത് ഉള്‍പ്പെടെ നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ ഹമാസ് തിരികെ നല്‍കിയതായി ഇസ്രയേലി സൈനിക വക്താവ് എഫി ഡെഫ്രിനും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നേപ്പാളിലേക്ക് തിരികെ അയയ്ക്കുന്നതിന് മുമ്പ് ഡിഎന്‍എ പരിശോധന നടത്തും. നേപ്പാളി എംബസിയുമായി ചേര്‍ന്നുള്ള ഏകോപനത്തിന് ശേഷം, അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇസ്രയേലില്‍ വച്ച് നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. 2023 സെപ്റ്റംബറിലാണ് ബിപിന്‍ ജോഷി കാര്‍ഷിക പഠന-പരിശീലന പരിപാടിക്കായി 16 നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇസ്രയേലില്‍ എത്തിയത്. ഇസ്രയേലിലെ കൃഷിരീതികളില്‍ പ്രായോഗിക പരിശീലനം നേടാന്‍ ഈ സംരംഭം നേപ്പാളി വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. ബിപിന്‍ ജോഷിയുടെ മോചനത്തിനായി അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും കാഠ്മണ്ഡു, ഇസ്രയേല്‍, അമേരിക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ പലതവണ സന്ദര്‍ശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.