
കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിൽ ലുലുമാളിന് സമീപമുള്ള വെൺപാലവട്ടം മേൽപാലത്തിൽ നിന്നും സ്കൂട്ടറർ യാത്രക്കാരിയായ യുവതി സർവീസ് റോഡിലേക്ക് വീണ് മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ കൈവരിയുടെ പൊക്കംകൂട്ടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. റോഡ് സുരക്ഷാ കമ്മീഷണറുടെ ശുപാർശകൾ നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
2024 ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മേൽപാലത്തിൽ വച്ച് നിയന്ത്രണം വിട്ട സ്കൂട്ടറിൽനിന്നും കൈവരിയുടെ പൊക്കക്കുറവ് കാരണം താഴേക്ക് പതിച്ചാണ് കോവളം വെള്ളാർ സ്വദേശി സിമി (35) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾളും സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിരുന്നു. സ്‌കൂട്ടർ നിയന്ത്രണം തെറ്റി കൈവരിയിൽ തട്ടി 20 അടിയോളം താഴെയുള്ള സർവീസ് റോഡിലേക്കാണ് മൂവരും പതിച്ചത്. സർവീസ് റോഡിനോടു ചേർന്നുള്ള ഓടയിൽ തലയിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് സിമി മരിച്ചത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം കണ്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് അന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി ദേശീയപാതാ അതോറിറ്റി അധികൃതരുടെ ഒരു യോഗം ജില്ലാ കലക്ടർ വിളിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.