
ഭര്‍തൃവീട്ടുകാരുടെ പീഡനങ്ങളെ തുടര്‍ന്ന് ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കേസില്‍ ഭര്‍ത്താവ് നിതീഷിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി. കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കണമന്ന് എങ്ങനെ ഉത്തരവിടാന്‍ കഴിയുമെന്ന് ചോദിച്ച കോടതി സംഭവത്തില്‍ ഭര്‍ത്താവിന്റെയും എംബസിയുടെയും നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു.
ഇരുവരുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്നു സംശയമുള്ളതിനാൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹര്‍ജിയാണ് കോടതി മുമ്പാകെയുള്ളത്.
ഹർജി നാളെ വീണ്ടും പരിഗണിക്കും.
വിപഞ്ചികയുടെ ഒന്നരവയസുകാരി മകളുടെ സംസ്കാരം ഇവിടെ നടത്തണമെന്ന് പറയുന്നതിന്റെ കാരണം കോടതി ആരാഞ്ഞതോടെ മതപരമായ ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്ന് കുടുംബം അറിയിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ കാര്യത്തില്‍ നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേ എന്ന ചോദ്യവും കോടതി ഉയര്‍ത്തി. വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് ജസ്റ്റിസ് എൻ നഗരേഷ് ആരാഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.