23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 18, 2024
December 12, 2024
December 12, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 7, 2024

പൊലീസിന് വധഭീഷണി; ദിലീപിനെതിരെ തെളിവുമായി എഫ്ഐആര്‍

Janayugom Webdesk
ആലുവ
January 11, 2022 10:05 pm

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കുറ്റം ചുമത്തി നടന്‍ ദിലീപിനെതിരെ അന്വേഷണ സംഘം എഫ്ഐആർ സമർപ്പിച്ചു. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് ദിലീപിനെതിരെ പരാതി നൽകിയത്. 

ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നാണ് എഫ്ഐആറിലെ കണ്ടെത്തൽ. തന്റെ മേൽ കൈവച്ച കെ എസ് സുദർശന്റെ കൈവെട്ടുമെന്നും ഡിവൈഎസ്‌പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. വധഭീഷണി, ഗൂഢാലോചന എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസുകൾ എടുത്തിരിക്കുന്നത്. 

സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരായ പുതിയ കേസ്. അതിനിടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. 

ENGLISH SUMMARY:Death threats to police; FIR filed against Dileep
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.