7 January 2026, Wednesday

Related news

January 6, 2026
January 4, 2026
January 2, 2026
December 31, 2025
December 29, 2025
December 21, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025

കടക്കെണി: അദാനിയെ രക്ഷിക്കാന്‍ എല്‍ഐസിയുടെ മുന്നര ലക്ഷം കോടി കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 25, 2025 4:10 pm

പ്രമുഖ വ്യവസായി ഗൗതം അദാനിയെ കടക്കെണിയില്‍ നിന്നും രക്ഷിക്കാനായി സാധാരണക്കാരന്റെ പണം ചെലവാക്കന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും ധനകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ പദ്ധതി ആവിഷ്കരിച്ചതായി വാഷിംങ്ടണ്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട്.90 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പന്നനായ അദാനിയുടെ കടം അടുത്തിടെ വര്‍ധിച്ചിരുന്നു.

മിക്ക ബില്ലുകളും കുടിശിക വരുത്തിയതോടെ അദാനിയെ യുഎസ് കൈക്കൂലി കേസിലും വഞ്ചന കേസിലും പ്രതി ചേര്‍ത്തിരുന്നു.ഈ സംഭവത്തോടെ യു.എസിലേയും യൂറോപ്പിലേയും ബാങ്കുകള്‍ അദാനിക്ക് വായ്പ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ചു.ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അദാനിയെ കൈപിടിച്ച് കരയ്ക്ക് കയറ്റാനായി മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരുടെ നിക്ഷേപമായ എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ)യുടെ കൈവശമുള്ള പണത്തിലാണ് കണ്ണുവെച്ചത്. 

എല്‍ഐസിയുടെ മൂന്നര ലക്ഷം കോടി രൂപ അദാനിയുടെ വിവിധ ബിസിനസുകളില്‍ നിക്ഷേപിക്കുന്നത് ആരംഭിച്ചിരിക്കുകയാണ്. ഇതിനായി 2025 മേയ് മാസം മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ രഹസ്യമായി ആദ്യഘട്ട നീക്കം പൂര്‍ത്തിയാക്കിയെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ട്.കടം പെരുകിയതോടെ അദാനി ഗ്രൂപ്പിന് വേണ്ടി എല്‍.ഐ.സി, നീതി ആയോഗ് എന്നിവയുമായി ചേര്‍ന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പി(ഡിഎഫ്എസ്)ലെ ഉദ്യോഗസ്ഥര്‍ പ്രത്യേക നിക്ഷേപ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. ഇതിന് ധനകാര്യമന്ത്രാലയം അനുമതിയും നല്‍കി. അതേസമയം, സംഭവം വിവാദമായിട്ടും വിഷയത്തില്‍ നീതി ആയോഗ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.