22 December 2024, Sunday
KSFE Galaxy Chits Banner 2

ഡിസംബർ 18 അന്താരാഷ്ട്ര അറബിഭാഷാ ദിനം

വി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ 
December 17, 2022 6:18 pm

അന്താരാഷ്ട്ര അറബി ഭാഷാ ദിനമായാണ് ഐക്യ രാഷ്ട്രസഭ ഡിസംബർ 18 ആചരിച്ചുവരുന്നത്. യു എൻ ഔദ്യോഗിക ഭാഷകളിൽ മൂന്നാം സ്ഥാനത്തുള്ള അറബി ലോകത്ത് 25 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയാണ്. 80 കോടിയിലധികം ജനങ്ങൾ നിത്യവും വായിക്കുകയും പാരായണം ചെയ്യുകയും, 120 കോടി ജനങ്ങൾ കൈകാര്യം ചെയ്യുകയും ആദരിക്കുകയും ചെയ്യുന്ന ഭാഷയാണ് അറബി. 4000 ൽ പരം വർഷം പഴക്കമുണ്ടായിട്ടും, 150 തലമുറകളിലായി ലക്ഷോപലക്ഷം ജനവിഭാഗങ്ങൾ കൈകാര്യം ചെയ്തിട്ടും ശുദ്ധിക്കോ, തനിമക്കോ, മൗലികത്വത്തിനോ ലവലേശം പോറലേൽക്കാതെ നില നിൽക്കുന്നുവെനത് അറബി ഭാഷയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ്.

അറബ് രാജ്യമായ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ടും അറബി ഭാഷാ കൂടുതൽ ചർച്ചചെയ്യപ്പെട്ടിരിക്കുകയാണ്. ഫുട്ബാൾ ഉത്ഘാടനപ്രസംഗങ്ങളും കമന്ററിയും അടക്കം ഫുട്ബാൾ മത്സരങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും അറബി ഭാഷാ വ്യപകമായി ഉപയോഗപെടുത്തിയത് ഭാഷയുടെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.

ഭാഷാ സാഹിത്യ രംഗത്തെ നൂതന പ്രവണതകൾ അറബിയെ ഏറെ സമ്പന്നമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യകളും മതവിജ്ഞാനങ്ങള്‍ക്കുമപ്പുറം നോവൽ, കഥ, ചെറുകഥ, നാടകം, കാർട്ടൂൺ, ബാല സാഹിത്യ കൃതികൾ, പ്രസി ദ്ധീകരണങ്ങൾ, വനിതാ മാസികകൾ, വിനോദ മാസി കകൾ എന്നിവ അറബി ഭാഷയിൽ വളരെയധികം ലഭ്യ മാണ്. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി ഭാഷയിലെ സാങ്കേതിക സംജ്ഞ കളും പദാവലികളും കണ്ടെത്താൻ അറബ് രാജ്യങ്ങളില്‍ പ്രത്യേകം ലാംഗേജ് അക്കാദമികൾതന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. മെഡിക്കൽ ടെക്നോളജി മേഖലകളിൽ ഉണ്ടാകുന്ന അതിനൂതന കണ്ടു പിടുത്തങ്ങൾക്കും മാറ്റങ്ങൾക്കും തത്സമയംതന്നെ അറബി ഭാഷയിൽ സമാന മായ പദങ്ങളും സംജ്ഞകളും സൃഷ്ടിക്കപ്പെടു മെന്നത് അറബിയുടെ സവിശേഷതയാണ്

സമീപകാലത്ത് കേരളത്തിലും ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലും മതപരമായ പരിമിതികളില്ലാതെ അറബി ഭാഷ പഠിക്കാൻ അനേകം ആളുകൾ വന്നിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളിലും അറബ് ലോകത്തെ പ്രശസ്തമായ ഒരു ഡസനിലധികം സർവ്വകലാശാലകളിലും അറബിഭാഷയിൽ ഉന്നത പഠനത്തിന് സ്റ്റൈപ്പൻഡുകൾ ലഭ്യമാണ്. അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രാവലിംഗ് ടൂറിസം, പെട്രോളിയം മേഖല, ആശുപത്രികൾ, വിദേശ എംബസികൾ, പത്രപ്രവർത്തനം, ബിസിനസ്സ്, വ്യവസായം, വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിംഗ്, വിവർത്തനം, വ്യാഖ്യാനം, കൺസൾട്ടൻസി, വിദേശ സേവനം, ഇന്റലിജൻസ് മുതലായ മേഖലയിലെ തൊഴിലവസരങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ ഹൈടെക് നഗരങ്ങളായ ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ട്രാവൽ ടൂറിസം, ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ വിദേശ കമ്പനികൾക്കും ഇന്ത്യയിലെ വിവിധ ഏജൻസികൾക്കും നിരവധി ഭാഷാ വിദഗ്ധരെ ആവശ്യമുണ്ട്.

സാഹിത്യ സാേസ്കാരിക വിവര്‍ത്തന മേഖലയിലും വലിയ സാധ്യതകളുള്ള ഭാഷയാണ് തകഴി, കുമാരനാശാൻ, കമലാ സുരയ്യ, ടി പത്മനാഭൻ, എം ടി വാസു ദേവൻ നായർ, കെ കെ എൻ കുറുപ്പ്, സച്ചിദാനന്ദൻ, പെരുമ്പടവം ശ്രീധരന്‍ ‚തുടങ്ങിയ മലയാളി എഴുത്തുകാരുടെ രചനകൾ വ്യപകമായി അറബിയിലേക്ക് ഈയിടെ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ പുസ്തകമേളയോടനുബന്ധിച്ച് പ്രശസ്ത അറബി എഴുത്തുകാരുടെ നിരവധി പുസ്തകങ്ങൾ മലയാളം ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പട്ടിട്ടുണ്ട്.

പ്രശസ്ത തമിഴ് ക്ലാസിക് തിരുക്കുറലും പൂർണമായും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യുവ ഇന്ത്യൻ അറബി എഴുത്തുകാരുടെ നിരവധി കൃതികൾ അറബ് ലോകത്തെ മിക്ക പ്രമുഖ പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിക്കുന്നുണ്ട്.

മലയാളിയുടെ ഭക്ഷണ ശീലങ്ങളെ ഇതിവൃത്തമാക്കി ജോർദാനിയൻ എഴുത്തുകാരൻ മുഹമ്മദ് നാബിൽസി എഴുതിയ നോവൽ തമർ മസാല’, മലയാളികളുടെ പ്രവാസജീവിതം പ്രമേയമാക്കി യുവ സൗദി എഴുത്ത്കാരന്‍ മുഹമ്മദ് മുസ്തനീറിന്റെ ’ മുരിങ്ങയില’ എന്നിവയുടെയും വിവര്‍ത്തനങ്ങള്‍ തയ്യാറായിട്ടുണ്ട്.

ഇന്ത്യക്കാരുടെയും കേരളീയരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ അറബി പഠനം ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.

നിരവധി അറബ് രാജ്യങ്ങളുമായും വ്യാപാര സാംസ്കാരിക ബന്ധമുള്ള കേരളത്തിൽ അറബി ഭാഷാ പഠനത്തിനും ഗവേഷണത്തിനും കൂടുതൽ അവസരങ്ങൾ ഒരുക്കുന്നത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഉയർന്ന തൊഴിലിനും സാമ്പത്തിക പുരോഗതിക്കും വലിയ അവസരങ്ങൾ തുറക്കും.

ഇന്ത്യൻ ഭാഷകളിലും സാഹിത്യത്തിലും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിലും നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന അറബി ഭാഷയ്ക്ക് അവസരം നിഷേധിക്കുന്ന പുതിയ ദേശീയ‑സംസ്ഥാന വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അറബി ഭാഷാ സ്നേഹികളുടെ ആവശ്യം.

വി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍
ജി.വി എച്ച്.എച്ച് എസ് കല്‍പകഞ്ചേരി
റിസര്‍ച്ച് സ്കോളര്‍ .ടിഎം ഗവ.കോളേജ് തിരൂര്‍ 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.