23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 15, 2024
September 9, 2024
June 2, 2024
September 3, 2023
September 1, 2023
July 2, 2022
April 12, 2022
March 24, 2022
January 9, 2022

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനം

Janayugom Webdesk
July 2, 2022 9:53 am

തൃശൂര്‍— പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനം. ബസുകളുടെ ടോള്‍നിരക്ക് 310, 465 എന്ന തോതിലാകും. കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സിംഗിള്‍ യാത്രയ്ക്ക് 100 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 150 രൂപയുമാകും. പുതുക്കിയ നിരക്ക് രണ്ട് ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.

ടോള്‍ നിരക്ക് കുറച്ചതിനെതിരെ കരാര്‍ കമ്പനി നല്‍കിയ അപ്പീലില്‍ കമ്പനിയ്ക്ക് അനുകൂലമായ ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. മുന്‍പ് കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ സിംഗിള്‍ യാത്രയ്ക്ക് 90 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 135 രൂപയുമാണ് ഈടാക്കിയിരുന്നത്. ബസുകള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 280 രൂപയും റിട്ടേണ്‍ ഉള്‍പ്പെടെ 425 രൂപയുമാണ് നിലവില്‍ ഈടാക്കിവരുന്നത്.

Eng­lish sum­ma­ry; Deci­sion to increase the toll rate at Pan­ni­an­gara toll plaza

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.