27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 22, 2024
July 8, 2024
June 30, 2024
June 29, 2024
June 8, 2024
June 8, 2024
June 2, 2024
June 2, 2024
May 3, 2024

പാലിയേക്കരയില്‍ ടോൾ നിരക്ക് കൂട്ടി; പ്രതിഷേധവുമായി എഐവൈഎഫ്

കേന്ദ്ര സർക്കാരിന്റെ ഓണസമ്മാനമാണ് നിരക്ക് വര്‍ധനയെന്ന് എഐവൈഎഫ്
web desk
തൃശൂര്‍
September 1, 2023 6:49 pm

ദേശീയപാതയിലെ പാലിയേക്കര പ്ലാസയില്‍ ടോൾ നിരക്ക് വർധിപ്പിച്ച കേന്ദ്ര നടപടിക്കെതിരെ എഐവൈഎഫ് പ്രതിഷേധം. എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്രത്തിന്റെ വക ഓണസമ്മാനമാണിതെന്നും ബിനോയ് ഷബീര്‍ പറഞ്ഞു. കരാർ കമ്പനി നിരന്തരം കരാർ ലംഘനങ്ങൾ നടത്തുകയാണ്. അതിനെതിരെ ദേശീയപാത അതോറിറ്റിയുടെ ഭാഗത്ത് യാതൊരു നടപടിയുമില്ല. മാത്രമല്ല ഓരോ വർഷവും യഥേഷ്ടം നിരക്ക് വർധിപ്പിക്കാനുള്ള വഴികൾ ഒരുക്കുകയും ചെയ്യുന്നു.

അനുബന്ധ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാതെയും ഡ്രയ്നേജ് വർക്കുകളും ബസ് സ്റ്റോപ്പ് ഒന്നും തന്നെ കരാറിലുള്ളതുപോലെ ചെയ്ത് തീർത്തിട്ടില്ല. അശാസ്ത്രീയമായ നിർമ്മാണം മൂലം നിരന്തരം അപകടങ്ങൾ തുടർക്കഥയാവുകയാണ്. ടോൾപാതയിലെ യാത്ര സുരക്ഷിതമല്ലെന്നും 10 ബ്ലാക്ക് സ്പോട്ടുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ അപകടസാധ്യതയുണ്ടെന്നും ദേശീയപാത അതോറിറ്റിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജിയും വകുപ്പുമന്ത്രിക്ക് പരാതിയും നിലനിൽക്കുന്നതിനിടെയാണ് ടോൾനിരക്ക് ഉയർത്താനുള്ള തീരുമാനമെന്ന് ബിനോയ് പറഞ്ഞു.

ഇതിനെല്ലാം ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയ്യാറാകണം. ടി എൻ പ്രതാപൻ ഉൾപ്പെടെയുള്ള എംപിമാർ പാർലമെന്റിൽ ഈ വിഷയത്തിൽ ആത്മാർത്ഥമായ നിലപാട് എടുക്കാത്തത് ഖേദകരമാണ്. കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന സ്ഥാപനമാണിത് എന്ന് അറിഞ്ഞിട്ടും ബോധപൂർവം തങ്ങളുടെ കഴിവില്ലായ്മ മറച്ചു പിടിക്കാൻ സംസ്ഥാന സർക്കാരിനെ പഴിചാരാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണ്. ടോൾ കമ്പനിക്കെതിരെ സമരം നടത്താൻ ഇക്കൂട്ടരെ കാണാറില്ലെന്നും ബിനോയ് ഷബീർ പറഞ്ഞു.

എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വി ആർ രബീഷ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മറ്റി അംഗം വി കെ വിനീഷ്, എഐഎസ്എഫ് സംസ്ഥാന കമ്മറ്റി അംഗം കൃഷ്ണ എം ആർ എന്നിവർ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി വി എൻ അനീഷ് സ്വാഗതവും ജില്ലാ കമ്മറ്റി അംഗം എം പി സന്ദീപ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: AIYF protest on Pal­li­akkara toll plaza rate 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.