രാജ്യത്ത് ഉഷ്ണതരംഗം ശമിച്ചു തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം (ഐഎംഡി). തുടര്‍ച്ചയായതും ശക്തമായതുമായ ഉഷ്ണതരംഗങ്ങളോട് കൂടി 122 വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ മാസമാണ് കഴിഞ്ഞുപോയതെന്ന് ഐഎംഡിയുടെ പ്രതിമാസ കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചിലും ഇതേ കാലാവസ്ഥ തന്നെയായിരുന്നു.
രാജസ്ഥാന് പൂര്‍ണമായും ഉഷ്ണതരംഗത്തെ അതിജീവിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയിലെ വിദര്‍ഭയും ഡല്‍ഹിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും ഉഷ്ണതരംഗം ശമിച്ച് തുടങ്ങി. നാളെ മുതല്‍ വടക്ക്, മധ്യ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉഷ്ണതരംഗത്തില്‍ നിന്ന് മോചിക്കപ്പെടും.
ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഒഡിഷ, ഛത്തീസ്ഗഢ്, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
എന്നാല്‍ ഗുജറാത്തിലു മഹാരാഷ്ട്രയിലും കനത്ത ചൂട് തുടര്‍ന്നേക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മധ്യപ്രദേശിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പും പ്രവചിച്ചിട്ടുണ്ട്.
English summary;declining heat wave
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.