
രാജ്യത്തെ ആദ്യ മാനസികാരോഗ്യ അംബാസിഡറായി ബോളിവുഡ് നടി ദീപികാ പദുക്കോണിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. ദ ലിവ് ലവ് ലാഫ് ഫൗണ്ടേഷന്‍ സ്ഥാപക കൂടിയാണ് താരം.
ലോക മാനസികാരോഗ്യ ദിനമായ ഇന്നലെ മധ്യപ്രദേശിലെ ചിന്ദ‍്‍വാര ജില്ല സന്ദര്‍ശിച്ച വീഡിയോ പങ്കുവെച്ച ശേഷമാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. രാജ്യത്ത് കൂടുതല്‍ പിന്തുണയുള്ള മാനസികാരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ കുറയ‍്ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും മന്ത്രാലയം അവകാശപ്പെട്ടു.
മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം രാജ്യത്തുടനീളം പ്രചരിപ്പിക്കാനും പൊതുജനാരോഗ്യത്തില്‍ പരമപ്രധാനമാണ് മാനസികാരോഗ്യം എന്ന് ഉന്നിപ്പറയാനും ദീപികയുടെ പങ്കാളിത്തം സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ പറഞ്ഞു. ഇത്തരത്തിലൊരു പദവിയില്‍ സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിന്റെ മാനസികാരോഗ്യ ചട്ടക്കൂട് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യമന്ത്രാലയവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നെന്നും ദീപിക പറഞ്ഞു.
അബുദാബി വിനോദ സഞ്ചാരത്തിന്റെ പ്രചരണാര്‍ത്ഥമുള്ള പരസ്യത്തില്‍ ബുര്‍ഖ ധരിച്ചതിന് ഹിന്ദുത്വ ശക്തി പ്രവര്‍ത്തകര്‍ ദീപികയ്ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ അവരെ അംബാസിഡറാക്കിയത് എന്നതും ശ്രദ്ധേയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.