13 February 2026, Friday

Related news

February 13, 2026
February 12, 2026
February 8, 2026
February 8, 2026
February 7, 2026
February 4, 2026
February 4, 2026
February 3, 2026
February 2, 2026
February 1, 2026

കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പി എം നിയാസിന്റെ തോല്‍വി : ജില്ലയിലെ പാര്‍ട്ടി വന്‍ പ്രതിസന്ധിയില്‍

Janayugom Webdesk
കോഴിക്കോട്
January 8, 2026 11:47 am

കോഴിക്കോട് കോര്‍പ്പറേനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ പി എം നിയാസിന്റെ തോല്‍വിക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി. പ്രാദേശിക ഘടകം പ്രസിഡന്റ് പ്രദീപ് മാമ്പറ്റ രാജിവെച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ പി എം നിയാസിന്റെ തോൽവിക്ക് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വാർഡ് പ്രസിഡൻ്റ് പ്രദിപ് മാമ്പറ്റ രാജി വെച്ചു.

തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽ‌വിയിൽ അന്വേഷണ കമ്മിഷൻ ബന്ധപ്പെട്ട കമ്മിറ്റിയെ കുറ്റപ്പെടുത്തിയിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം കമ്മറ്റിക്കാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ അന്വേഷണ റിപ്പോർട്ട് വാർഡ് കമ്മിറ്റി അംഗീകരിക്കാം തയ്യാറായില്ല. 

തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡിസിസിയ്ക്ക് ആണെന്നാണ് ഇവർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രസിഡന്റിന്റെ രാജി .നിയാസ് മൽസരിച്ചാൽ തോൽക്കുമെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് മാമ്പറ്റ പറഞ്ഞു. തോൽവിയിൽ പ്രാദേശിക പ്രവർത്തകരെ ബലിയാടാക്കാൻ സമ്മതിക്കില്ലെന്നും വിജയ സാധ്യതയുളള സീറ്റുകളിൽ നിയാസിനെ നിർത്താമായിരുന്നുവെന്നും നേതാക്കൾ പറയുന്നത് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.