25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 16, 2025
April 6, 2025
April 1, 2025
March 18, 2025
March 18, 2025
March 1, 2025
February 15, 2025
January 8, 2025
December 5, 2024

ഭരണഘടനയെ അപമാനിക്കുന്നവരെ 
പ്രതിരോധിക്കണം: എൻ അരുൺ

Janayugom Webdesk
തൃക്കാക്കര
April 16, 2025 8:58 am

ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിന് മതതീവ്രവാദികളുടെ മുന്നിൽ തടസ്സമായി നിൽക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണെന്നും അതുകൊണ്ട് തന്നെ ഭരണഘടനയെ തകർക്കാനും ഭരണഘടന ശില്പി അംബേദ്കറെ അപമാനിക്കുവാനും മതതീവ്രവാദ ശക്തികൾ നടത്തുന്ന നീക്കത്തെ ചെറുത്തുതോൽപ്പിക്കുവാൻ മതനിരപേക്ഷ ശക്തികൾ ആകെ ചേർന്നുനിന്ന് പ്രതിരോധം തീർക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അഭിപ്രായപ്പെട്ടു.
സിപിഐ തൃക്കാക്കര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ വായനശാലകളിലും സ്കൂളുകളിലും കോളജുകളിലും ഭരണഘടന നൽകുന്ന ചടങ്ങ് അംബേദ്കർ ദിനത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വൈജാത്യ സംസ്കാരങ്ങളുടെ വിളനിലമായ ഭാരതത്തിൽ വൈവിധ്യങ്ങളെ തകർത്ത് ഏകമത സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് വഖഫ് നിയമ ഭേദഗതി ബില്ലെന്നും ഇതിനെതിരെ വലിയ ചെറുത്തുനിൽപ്പ് ഉയർന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെങ്ങോട് വായനശാലയിൽ ചേർന്ന യോഗത്തിൽ സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ കെ സന്തോഷ് ബാബു അധ്യക്ഷത വഹിച്ചു.
മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി കെ സുധീർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രമേഷ് വി ബാബു, കെപി ആൽബർട്ട്, ലോക്കൽ സെക്രട്ടറിമാരായ ആന്റണി പരവര, കെ എം പീറ്റർ, ദിലീപ് ചെറുന്നിലത്ത്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടിനു സൈമൺ, കെ ടി രാജേന്ദ്രൻ, അജിത്ത് അരവിന്ദ്, മജീദ് വാഴക്കാല, കൗൺസിലർമാരായ ജോജി കുരീക്കോട്, കെ എസ് സൈമൺ തെങ്ങോട് ഗ്രാമീണ വായനശാല ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
തെങ്ങോട് വായനശാലയിലേക്കുള്ള ഭരണഘടന പ്രസിഡന്റ് ഗോപാലകൃഷ്ണന് എൻ അരുൺ കൈമാറി. തുടർന്നുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലാ വായനശാലകളിലും സ്കൂളുകളിലും കോളജുകളിലും ഭരണഘടന കൈമാറൽ ചടങ്ങ് സംഘടിപ്പിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.