കോട്ടയം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മള്ളൂശ്ശേരി പി ഒ യില്‍ തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്‌ളാക്കന്‍ (18) ആണ് ഗാന്ധിനഗര്‍ പൊലീസിസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഗാന്ധിനഗര്‍ ഇന്‍സ്‌പെക്ടര്‍ ഷിജി കെ, സബ്ബ് ഇന്‍സ്‌പെക്ടര്‍ മനോജ്, പൊലീസുദ്യോഗസ്ഥരായ ശശികുമാര്‍, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ മുടിയൂര്‍ക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്. പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
ENGLISH SUMMARY:Defendant arrested in Kottayam pocso case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.