22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024

ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് ഒരുമാസംകൊണ്ട് ശിക്ഷാവിധി

Janayugom Webdesk
സൂറത്ത്
December 7, 2021 11:47 am

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നയാള്‍ക്ക് അറസ്റ്റിലായി ഒരുമാസത്തിനകം ശിക്ഷാവിധി. സൂറത്തിലെ പ്രത്യേക പോക്സോ കോടതിയാണ് കുടിയേറ്റത്തൊഴിലാളിയായ ഗുഡ്ഡു യാദവിനെ തിങ്കളാഴ്ച കുറ്റക്കാരനെന്ന് പ്രഖ്യാപിച്ചത്. ശിക്ഷ എന്തായിരിക്കുമെന്ന് ഇന്ന് പ്രഖ്യാപിക്കും. 

ബിഹാറില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളി കുടുംബാംഗമായ രണ്ടര വയസുകാരി നവംബര്‍ നാലിനാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തത്. പണ്ടേസരയില്‍ വച്ചായിരുന്നു സംഭവം. ഒരു കിലോമീറ്റര്‍ അകലെ ഒരു ഫാക്ടറി പരിസരത്ത് നവംബര്‍ ഏഴിനായിരുന്നു കാണാതായ ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും പ്രദേശവാസികളില്‍ നിന്നുള്ള മൊഴികളും ശേഖരിച്ച പൊലീസ് പ്രതിയെ തിരിച്ചറിയുകയും നവംബര്‍ ഒമ്പതിന് ഗുഡ്ഡു യാദവ് അറസ്റ്റിലാകുകയുമായിരുന്നു. ഏഴ് ദിവസംകൊണ്ട് പണ്ടേസര പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രത്യേക കോടതി ഉടന്‍തന്നെ വിചാരണ നടപടികള്‍ ആരംഭിച്ച് 43 സാക്ഷികളെയാണ് ഇരുഭാഗങ്ങളില്‍ നിന്നുമായി വിസ്തരിച്ചത്.പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ കുട്ടികളുടെ ഭാവി പരിഗണിച്ച് വധശിക്ഷ നല്കരുതെന്നും മാനുഷിക പരിഗണന നല്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷന്റെ അഭ്യര്‍ത്ഥന.

തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതി ശിക്ഷാര്‍ഹനാണെന്ന് ജഡ്ജി പി എസ് കല വിധിക്കുകയും ശിക്ഷ പ്രഖ്യാപിക്കുന്നതിന് കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
Eng­lish summary;Defendant who raped and killed a girl Sen­tenced with in one month
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.