നാല് വർഷം മുൻപ് ബാറിൽ വച്ചുണ്ടായ വഴക്കിനെ തുടർന്ന് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മനക്കര അർഷാദ് മൻസിലിൽ നിഷാദ് (35), മനക്കര രാജഗിരി പേഴുവിളയിൽ അനീഷ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് ബൈജു ജോയി (38)യെയാണ് കളിഞ്ഞ ദിവസം അക്രമിച്ചത്. നാല് വർഷം മുൻപ് നിഷാദും അക്രമിക്കപ്പെട്ട ബൈജു ജോയിയും തമ്മിൽ ശാസ്താംകോട്ടയിലെ ബാറിൽ വച്ച് വഴക്ക് നടന്നിരുന്നു. ഇതിനെ തുടർന്നുള്ള മുൻവൈരാഗ്യത്തിൽ നിഷാദ്, ബൈജു ജോയിയുമായി ബാറിൽ വച്ച് സൗഹൃദം സ്ഥാപിച്ച് വീട്ടിൽ കൂട്ടി കൊണ്ടുപോയി സുഹൃത്തായ അനീഷുമായി ചേർന്ന് ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ എസ്ഐമാരായ കെ പി അനൂപ്, കെ രാജൻബാബു, എഎസ്ഐ ബിജു, സിപിഒ സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഓച്ചിറ അഴീക്കലിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.