22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 25, 2024
October 18, 2024
October 17, 2024
September 28, 2024
September 25, 2024
September 25, 2024
September 23, 2024
September 19, 2024
September 17, 2024

കല്ലാങ്കുഴി ഇരട്ടകൊലപാതകം; 25 പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും, വെളിപ്പെടുത്തല്‍ വീഡിയോ ജനയുഗത്തിന്

രാജേന്ദ്രകുമാർ ബി
പാലക്കാട്
May 16, 2022 12:02 pm

മണ്ണാർക്കാട്‌ കല്ലാങ്കുഴിയിൽ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ലീഗ്‌ നേതാവ്‌ ഉൾപ്പെടെ 25 പ്രതികൾ കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ്‌ പ്രകാരമാണ്‌ കുറ്റം ചുമത്തിയത്‌. പാലക്കാട് അഡീഷണൽ ഡിസ്‌ട്രിക്ട്‌ ആൻഡ്‌ സെഷൻസ്‌ നാലാം നമ്പർ അതിവേഗ കോടതി ജഡ്‌ജി ടി എച്ച്‌ രജിതയാണ് വിധി പ്രസ്താവിച്ചത്. 2013 നവംബർ 20ന് രാത്രി ഒമ്പതിനാണ്‌ കല്ലാങ്കുഴി പള്ളത്ത് വീട്ടിൽ കുഞ്ഞിഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവരെ ലീഗുകാർ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽനിന്ന്‌ ഇവരുടെ സഹോദരൻ കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടിരുന്നു.

 

കല്ലാങ്കുഴി പള്ളിയിൽ ലീഗിന്റെ പൊതുയോഗങ്ങൾ നടത്തരുതെന്ന്‌ ആവശ്യപ്പെട്ട്‌ കുഞ്ഞിഹംസ ഹൈക്കോടതിയിൽനിന്ന്‌ ഉത്തരവ്‌ വാങ്ങിയെടുത്തതാണ്‌ കൊലപാതകത്തിന്‌ കാരണം. എന്നാൽ കുടുംബപ്രശ്‌നമാണെന്ന്‌ വരുത്താനായിരുന്നു ലീഗ്‌ ശ്രമം. പ്രതികളിൽ ഒരാൾക്കുപോലും മരിച്ചവരുമായി ബന്ധമില്ലെന്ന്‌ പിന്നീട്‌ വ്യക്തമായി. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ലീഗ്‌ നേതാക്കളും പ്രതികളും പലതവണ ശ്രമിച്ചിരുന്നു. കേസിൽ ആകെ 27 പ്രതികളാണുള്ളത്‌. പ്രതിയായിരുന്ന ഹംസപ്പ വിചാരണയ്‌ക്കിടെ മരിച്ചു. മറ്റൊരു പ്രതിക്ക്‌ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയാണ്‌ കേസ്‌ പരിഗണിക്കുന്നത്‌.

പ്രതികളായ കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ്‌ പ്രസിഡന്റും ലീഗ് നേതാവുമായ സി എം സിദ്ദീഖ്, ലീഗ് പ്രവർത്തകരായ നൗഷാദ് (പാണ്ടി നൗഷാദ്), നിജാസ്, ഷമീം, സലാഹുദ്ദീൻ, ഷമീർ, കഞ്ഞിച്ചാലിൽ സുലൈമാൻ, അമീർ, അബ്ദുൾ ജലീൽ, റഷീദ് (ബാപ്പുട്ടി), ഇസ്മയിൽ (ഇപ്പായി), പാലക്കാപറമ്പിൽ സുലൈമാൻ, ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), ഫാസിൽ, സലീം, സെയ്‌താലി, താജുദ്ദീൻ, ഷഹീർ, ഫാസിൽ, അംജാദ്, മുഹമ്മദ് മുബ്‌ഷീർ, മുഹമ്മദ്‌ മുഹ്‌സിൻ എന്നിവരാണ് പ്രതികൾ.

Eng­lish sum­ma­ry; Defen­dants in Kallankuzhi mur­der case will be sen­tenced to life impris­on­ment and fined Rs 1 lakh each

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.