ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഭാരതത്തിന്റെ വീര്യതയുടെയും ധീരതയുടെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ അത് ലംഘിച്ചാണ് രാജ്നാഥ്സിങ് ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്. തീവ്രമായ കാലാവസ്ഥയിലും കഠിനമായ ഭൂപ്രകൃതിയിലും ധീരതയോടും നിശ്ചയദാർഢ്യത്തോടും കൂടി രാജ്യത്തെ സംരക്ഷിച്ചതിന് സൈനികർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
കരസേന മേധാവി മനോജ് പാണ്ഡെ, ഉത്തരമേഖലാ കമാന്‍ഡന്റ് ലെഫ്റ്റനന്റ് ജനറൽ എം വി സുചീന്ദ്ര കുമാർ എന്നിവര്‍ പ്രതിരോധ മന്ത്രിയെ അനുഗമിച്ചു. സൈനികരുടെ ക്ഷേമത്തെ കുറിച്ചും വെല്ലുവിളികളെ കുറിച്ചും പ്രതിരോധ മന്ത്രി കമാൻഡർമാരുമായി ചർച്ച ചെയ്തു. ബേസ് ക്യാമ്പിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് പ്രതിരോധ മന്ത്രി മടങ്ങിയത്.
English Summary:Defense Minister in Siachin in violation of rules
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.