ബില്ലുകൾ വൈകിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും ബില്ലുകളുടെ കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ഒരു ബില്ല് മണിബിൽ ആണോ അല്ലയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കർക്കാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഫിനാൻഷ്യൽ മെമ്മോറണ്ടം ആവശ്യമാണോ ഇല്ലയോ എന്നുള്ളതായിരുന്നു പ്രശ്നം. ഗവർണറുടെ കൂടി ഗവൺമെന്റാണിത്. സർക്കാരിൽ ധൂർത്താണ് എന്ന നിലപാട് ഗവർണറുടെ സ്ഥാനത്ത് ഇരിക്കുന്നയാൾ പറയുന്നത് ഉചിതമാണോയെന്ന് പരിശോധിക്കണം. ബില്ലുകളുടെ കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary:Delaying bills is unconstitutional; Minister P Rajeev
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.