19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 11, 2024
August 9, 2024
July 25, 2024
April 6, 2024
November 30, 2023
October 30, 2023
June 5, 2023
April 25, 2023
April 7, 2023
March 16, 2023

എക്സൈസ് നയ അഴിമതി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പിഎയെ ഇഡി ചോദ്യം ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2022 11:36 am

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേഴ്സണൽ അസിസ്റ്റന്റ് (പിഎ) ദേവേന്ദ്ര ശർമയുടെ വീടുൾപ്പെടെ അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
കേസില്‍ ഇഡി ശർമ്മയെയും ചോദ്യം ചെയ്തു. ഓഗസ്റ്റിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സമർപ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തത്.
2021–22 എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകൾ അന്വേഷിക്കാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേനയുടെ ശുപാർശ പ്രകാരം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ സിസോദിയയെ മുഖ്യപ്രതിയാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ വസതിയിലും ഓഫീസിലും ബാങ്ക് ലോക്കറിലും സിബിഐ ഇതിനകം പരിശോധന നടത്തിയിരുന്നു.

Eng­lish Sum­ma­ry: Del­hi Excise scam; ED raids Siso­di­a’s PA’s residence

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.