23 December 2024, Monday
KSFE Galaxy Chits Banner 2

ഡൽഹിയിലെ തീപിടിത്തം; 60ലധികം കടകൾ കത്തിനശിച്ചു

Janayugom Webdesk
ന്യൂഡൽഹി
January 6, 2022 11:03 am

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 60ലധികം കടകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്. അഗ്നിശമന സേനയുടെ 12 യൂണിറ്റുകള്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് തീ അണയ്ക്കാനായത്.

അതേസമയം, ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെങ്കോട്ടയ്ക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന ലജ്പത് റായ് മാർക്കറ്റിൽ പുലർച്ചെ 4.45 ഓടെയാണ് തീപിടിത്തമുണ്ടായത്. ചെറിയ കടകളുടെ ഒരു നിര മുഴുവൻ കത്തിനശിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾക്കൊപ്പം പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിന് സഹകരിച്ചിരുന്നു. തീപിടിത്തത്തിന് കാരണമെന്തന്ന് വ്യക്തതയില്ല.

eng­lish sum­ma­ry; Del­hi fire; More than 60 shops were fired

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.