22 January 2026, Thursday

Related news

January 19, 2026
January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
December 30, 2025
December 26, 2025
December 25, 2025

സ്ത്രീകൾക്ക് എല്ലായിടത്തും രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാമെന്ന് ഡൽഹി സർക്കാർ

Janayugom Webdesk
ഡൽഹി
October 24, 2025 7:42 pm

ഡൽഹിയിലെ സ്ത്രീകൾക്ക് ഇനി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഡൽഹി സർക്കാറിന്റെ തൊഴിൽ വകുപ്പ് ഇതുസംബന്ധിച്ച് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം അനുസരിച്ച്, ജോലിസ്ഥലത്ത് സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി, അവർക്ക് ഇപ്പോൾ രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാൻ അനുവാദമുണ്ടാകും. എന്നിരുന്നാലും, സ്ത്രീകൾക്ക് രാത്രി മദ്യശാലകളിൽ ജോലി ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഡൽഹിയിൽ രാത്രി ഷിഫ്റ്റുകളിൽ ​ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ ചൊല്ലി നിരവധി പരാതികളുണ്ടായിരുന്നു. ​ഐ.ടി പാർക്കുകളിലടക്കം ജോലിചെയ്യുന്ന യുവതികളോടുള്ള ടാക്സിക്കാരടക്കമുള്ളവരുടെ പെരുമാറ്റവും അത്ര സുരക്ഷിതമായിരുന്നില്ല. ഏറെ വിവാദങ്ങൾക്കിടയാക്കിയ സംഭവങ്ങൾ ഡൽഹിയിൽ നടന്നിട്ടുമുണ്ട്.

രേഖ സർക്കാറിന്റെ പുതിയ വിജ്ഞാപനമനുസരിച്ച് സ്ത്രീ ജീവനക്കാരികളെ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ നിർബന്ധിക്കാൻ പാടില്ലെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കുന്നു. ഇതിന് അവരുടെ രേഖാമൂലമുള്ള സമ്മതം നിർബന്ധമാണ്. ഈ തീരുമാനം സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും മുമ്പെന്നത്തേക്കാൾ കൂടുതൽ ഉറപ്പാക്കുമെന്ന് വകുപ്പ് വിലയിരുത്തുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.