5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
March 31, 2025
March 27, 2025
March 21, 2025
March 19, 2025
March 9, 2025
March 1, 2025
February 25, 2025
February 8, 2025

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി പരിഗണിക്കാതെ ഡൽഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡൽഹി
April 4, 2024 3:15 pm

ഡല്‍ഹി മദ്യനയ അഴിമതിയിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ജനാധിപത്യം അതിന്റെ വഴിക്കു നീങ്ങട്ടെയെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി പൊതുതാൽപര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. 

കെജ്‌രിവാളിൻറെ അറസ്റ്റോടെ ഡൽഹിയിൽ ഭരണസ്തംഭനമാണെന്നും ഭരണഘടനാ പ്രതിസന്ധിയാണെന്നും കാണിച്ചാണ് ഹർജി നൽകിയത്. എന്നാൽ ഇത് കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. സമാനമായ ഹർജികൾ മുമ്പും കോടതി തള്ളിയിരുന്നു.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാൾ നിലവിൽ തിഹാർ ജയിലിലാണ്. 15 വരെയാണ് കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.

Eng­lish Summary:Delhi High Court rejects Kejri­wal’s plea to remove him as Chief Minister
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.