ഡൽഹി മദ്യനയ കേസിൽ അടുത്ത വാദം കേള്‍ക്കുന്നതുവരെ ബിആർഎസ് നേതാവ് കെ കവിതയെ വിളിപ്പിക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹർജിയില്‍ നവംബര്‍ 20നാണ് വാദം കേള്‍ക്കുക.
സമൻസ് ചോദ്യം ചെയ്തുള്ള ഹർജി കോടതി കേൾക്കുന്നത് വരെ കവിതയെ ചോദ്യം ചെയ്യാൻ വിളിപ്പില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്. അതുവരെ നിർബന്ധിത നടപടിയെടുക്കരുതെന്നും സെപ്തംബർ 15ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നീട്ടണമെന്നും കവിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകൻ നിതേഷ് റാണയും വാദിച്ചു.
ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കവിതയ്ക്ക് അയച്ച സമൻസ് 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് സെപ്റ്റംബർ 15 ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
English Summary: Delhi Liquor Policy Case: Relief for K Kavita
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.