March 30, 2023 Thursday

ഡല്‍ഹി മദ്യനയക്കേസില്‍ വ്യവസായി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡൽഹി
February 8, 2023 12:31 pm

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിൽ പഞ്ചാബ് വ്യവസായി ഗൗതം മൽഹോത്രയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഒയാസിസ് ഗ്രൂപ്പുമായി ബന്ധമുള്ള മൽഹോത്രയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. 

ഡൽഹി കോടതിയിൽ ഹാജരാക്കിയ ഇയാളെ ഇഡി കസ്റ്റഡിയിൽ വാങ്ങും. പഞ്ചാബിലെയും മറ്റ് ചില പ്രദേശങ്ങളിലെയും മദ്യവ്യാപാരവുമായി മൽഹോത്രയ്ക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2021–22 ലെ എക്‌സൈസ് നയം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. കേസിൽ ഇഡി ഇതുവരെ രണ്ട് കുറ്റപത്രങ്ങള്‍ ഫയൽ ചെയ്യുകയും മൽഹോത്ര ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡൽഹി എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ട് ബിആർഎസ് എംഎൽസി കെ കവിതയുടെ ഓഡിറ്ററായ ഹൈദരാബാദ് സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റിനെ (സിഎ) സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Busi­ness­man arrest­ed in Del­hi liquor pol­i­cy case

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.