22 January 2026, Thursday

Related news

January 18, 2026
January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025

കൃത്രിമ മഴയാണ് ഡല്‍ഹിക്ക് ആവശ്യം;കേന്ദ്രാനുമതി തേടി ഡല്‍ഹി സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 20, 2024 1:22 pm

ഡല്‍ഹയിലെ മലിനീകരണ തോത് ഭയാനകമാംവിധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര യോഗം വിളിക്കണമെന്നാവശ്യവുമായി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന മന്ത്രി ഇതു സംബന്ധിച്ച് കേന്ദ്രത്തോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടണമെന്നുംമന്ത്രി ഗോപാല്‍ റായ് കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു.പുകമഞ്ഞ് ഉത്തരേന്ത്യയെ മൂടിയിരിക്കുന്നു.

പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയാണെന്നും മന്ത്രി പറഞ്ഞു പ്രധാനമന്ത്രി മോഡി ഇടപെടണം. പ്രവര്‍ത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി നാല് കത്തുകള്‍ അയച്ചിട്ടും കൃത്രിമ മഴ പെയ്യിക്കുന്നതിനെക്കുറിച്ച് ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയും ഗോപാല്‍ റായ് ആരോപണമുന്നയിച്ചു.

കൃത്രിമ മഴയെക്കുറിച്ച് യോഗം വിളിക്കാന്‍ പ്രധാനമന്ത്രി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവെച്ചു.വിഷയത്തില്‍ ഇടപെടേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അടിയന്തര യോഗം വിളിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളോട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് വീണ്ടും കത്തെഴുതുമെന്നും റായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുകമഞ്ഞ് കുറക്കുന്നതിനുള്ള നടപടികള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്. പരിഗണനയിലുള്ള പരിഹാരങ്ങളിലൊന്ന് കൃത്രിമ മഴയാണ്. ഇതുവഴി മലിനീകരണം കുറക്കാനും വായു ശുദ്ധീകരിക്കാനും കഴിയും റായ് പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് നടപടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ പരിസ്ഥിതി മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.