24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായി വേഷമിട്ട് പാസ് കൈപ്പറ്റും: ആള്‍മാറാട്ടം നടത്തിയ ആള്‍ ഒടുവില്‍ പിടിയില്‍

Janayugom Webdesk
ന്യൂഡൽഹി
October 16, 2022 3:14 pm

പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത പ്രത്യേക എയർപോർട്ട് പാസ് വാങ്ങുന്നതിനായി എയർഫോഴ്‌സ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ 40 കാരന്‍ അറസ്റ്റില്‍. ഡൽഹിയിലെ ഗീത കോളനിയിലെ സ്വദേശിയായ ഫിറോസ് ഗാന്ധിയെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) ഓഫീസിൽ വിംഗ് കമാൻഡറായി വേഷമിട്ട് എത്തിയ ഇയാള്‍ നിരോധിത മേഖലകളിലേക്ക് പ്രവേശനം നൽകുന്ന തന്റെ എയ്‌റോഡ്രോം എൻട്രി പാസ് (എഇപി) പുതുക്കാൻ ശ്രമിച്ചു.
2019ലാണ് ഫിറോസ് ഗാന്ധി എന്നയാൾ വ്യാജ രേഖകൾ സമർപ്പിച്ച് എഇപി ​​നേടിയത്. ഈ വർഷം നവംബറിൽ അതിന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ പുതുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വിങ് കമാൻഡറാണെന്ന് അവകാശപ്പെട്ട് ഒരാൾ ഓഫീസിനെ സമീപിച്ചുവെന്നാരോപിച്ച് ബുധനാഴ്ച ബിസിഎഎസ് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബുധനാഴ്ച പാസ് എടുക്കാൻ എത്തിയപ്പോഴാണ് ഫിറോസ് ഗാന്ധിയെ പിടികൂടിയത്, ഐജിഐ എയർപോർട്ട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ തനു ശർമ്മ പറഞ്ഞു. 2005ൽ നാഷണൽ കേഡറ്റ് കോർപ്‌സിന്റെ (എൻസിസി) എയർ വിംഗിൽ എയ്‌റോ മോഡലിംഗ് ഇൻസ്ട്രക്ടറായി ചേർന്നിട്ടുണ്ടെന്നും 2018 വരെ അവിടെ ജോലി ചെയ്തിട്ടുണ്ടെന്നും ഫിറോസ് ഗാന്ധി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഫിറോസ് ഗാന്ധി നിലവിൽ വികാസ് മാർഗിലെ ബാലഭവനിൽ കരാർ അടിസ്ഥാനത്തിൽ ലൈസണിംഗ് ഓഫീസറായി ജോലി ചെയ്യുന്നു. ഇയാളുടെ വസതിയില്‍ നടത്തിയ പരിശോധനയിൽ വിവിധ അധികാരികളുടെ 19 സ്റ്റാമ്പുകൾ, രണ്ട് ഐഎഎഫ് ഓഫീസർമാരുടെ യൂണിഫോമുകൾ, നാല് ഐഡി കാർഡുകൾ, മൂന്ന് ഐഎഎഫ് ഡയറികൾ എന്നിവ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഫിറോസ് ഗാന്ധിക്ക് ഐഎഎഫ് സ്റ്റിക്കർ പതിച്ച ഒരു കാർ ഉണ്ട്. ഇയാളുടെ പക്കൽ നിരവധി സർക്കാർ ഏജൻസികളുടെ വാഹന പാസുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും ഡിസിപി ശർമ പറഞ്ഞു.

Eng­lish Sum­ma­ry: Del­hi police arrest­ed man pos­ing as air­port official

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.