3 March 2026, Tuesday

Related news

February 27, 2026
February 26, 2026
February 25, 2026
February 23, 2026
February 21, 2026
February 5, 2026
February 5, 2026
January 31, 2026
January 31, 2026
January 29, 2026

ദീപാവലി ആഘോഷം ; ഡല്‍ഹിയിലെ വായുഗുണനിലവാരം വീണ്ടും അപകടാവസ്ഥയില്‍ 

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2023 6:27 pm
ദീപാവലി ആഘോഷം കഴിഞ്ഞതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും അന്തരീക്ഷം അതീവ ഗുരുതരാവസ്ഥയിൽ. ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചികയിൽ വലിയ വർദ്ധന ഇന്നലെ രേഖപ്പെടുത്തി. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി മിക്കയിടത്തും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 500ന് മുകളിലായി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 910, ലജ്പത് നഗര്‍-959, കരോള്‍ ബാഗ്-779 എന്നിങ്ങനെയാണ് സൂചിക. പുകമഞ്ഞ് കാരണം ദൂരക്കാഴ്ച നൂറു മീറ്ററിനും താഴെയായി തുരുങ്ങി.
ദീപാവലി ദിവസം വൈകുന്നേരം വരെ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. ഡൽഹിയിൽ എട്ടുവർഷത്തിനു ശേഷം ആദ്യമായാണ് ദീപാവലി ദിവസം വായു മലിനീകരണം ഇത്രത്തോളം താഴ്ന്ന നിലയിൽ എത്തിയത്. എന്നാൽ രാത്രിയായതോടെ അന്തരീക്ഷം അതീവ  മോശമാകുകയായിരുന്നു. ചൂട് കുറഞ്ഞതോടെ അന്തരീക്ഷ മലിനീകരണത്തോത് വർദ്ധിക്കുകയായിരുന്നു.  നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പുകമഞ്ഞ് നിറഞ്ഞു.
ഇത്തവണ കർശന നിരോധനം ഏർപ്പെടുത്തിയിട്ടും ഡൽഹിയിലെ പല ഭാഗങ്ങളിലും ദീപാവലി ദിനത്തിൽ നല്ല രീതിയിൽ പടക്കം പൊട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റ കണക്കുകൾ പ്രകാരം 2022 മുതൽ 2016 വരെ യഥാക്രമം 312, 382, 414, 337, 281, 319, 431 എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ എക്യുഐ. ഈ വർഷം ദീപാവലിക്ക് തൊട്ടുമുമ്പ് ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ പുരോഗതിയുണ്ടായിരുന്നു.
ഒക്‌ടോബർ 28 മുതൽ രണ്ടാഴ്ചക്കാലം ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വളരെ മോശമായിരുന്നു. ഈ കാലയളവിൽ രാജ്യ തലസ്ഥാനം പുകമഞ്ഞിൽ അകപ്പെട്ട പ്രതീതിയായിരുന്നു. അതേസമയം ദീപാവലിക്ക് മുൻപ് ചെറിയ രീതിയിലുള്ള മഴയും മറ്റു അനുകൂല കാലാവസ്ഥകളും കാരണം വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതി ഉണ്ടായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Eng­lish Sum­ma­ry: Del­hi Pol­lu­tion On Diwali
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.